"നീയേറെ സ്നേഹിക്കുന്നതാരെ...?"
അവളില്‍ നിന്നാ ചോദ്യമുയര്‍ന്നു ..
"നിന്നെത്തന്നെ "...
"ഈ കടലോളം...,ഈ മാനത്തോളം..
നിന്നെ ഞാന്‍ സ്നേഹിക്കുന്നു.."
പറഞ്ഞപ്പോള്‍ അതോര്തിരുന്നൊ ?അറിയില്ല ..
ഇലപൊഴിയും വാക്കുകളില്‍ ...
വെള്ളപേപ്പറില്‍ കോറിയിട്ട വരികളില്‍ ..
പുഞ്ചിരിയില്‍ എല്ലാം..എല്ലാം...
"എന്‍ സ്നേഹം പാരമ്യത്തില്‍ നിന്നിലുണ്ട് "എന്ന് പറഞ്ഞു..
നീയില്ലാതെ എനിക്കൊരു ജീവിതവുമില്ല..
അവള്‍ അത് വിസ്സ്വസിച്ചുവോ അറിയില്ല..
കൂട്ടുകാരനോടും പറഞ്ഞു ..
"നിനക്കു വേണ്ടി മരിക്കാനും ഞാന്‍ തയാര്‍.."
ഒടുവില്‍....!കണ്മുന്നില്‍ കിടന്നവന്‍ പിടയവേ..
കേട്ടുവോ അവന്റെ ഹൃദയ മന്ത്രണം ....
ഇല്ല..!തനിക്കൊന്നുമില്ല...!
മുന്നില്‍ വിജയങ്ങള്‍ മാത്രം ....
ലക്ഷ്യവും മാര്‍ഗവും ...!അതിന് വേറെ വഴി..
മുപ്പതിലധികം വെള്ളി നാണയങ്ങള്‍ കുമിഞ്ഞു കൂടുന്നു...
അതെ...!വിജയം തുടങ്ങുന്നു...
ഒരു തുണ്ട് ഭൂമിക്കായ് സഹോദരനെ..ഭൂമിക്കടിയിലാക്കും..
അവന് ആറടി മണ്ണ് മതി ..
മാതാപിതാക്കളെ വൃദ്ധ സ്സദ്ദനത്തിലാക്കുമ്പോള്‍ ..
അവര്‍ മനസിലാക്കുന്നു....
മകന്‍ വളര്‍ന്നിരിക്കുന്നു...
പ്രതീക്ഷയും കടന്ന് ..
ഈ വഴിയില്‍ തിരിഞ്ഞു നോട്ടമില്ല..തിരഞ്ഞുനടപ്പുമില്ല..
പിന്വിളികള്‍ക്ക് കാതോര്‍ക്കാറില്ല...
കാഴ്ച്ചയ്ക്കപ്പുരമെങ്ങിലും... കണ്ണുകള്‍ പലതും കാണാറില്ല ....
മുന്നില്‍ സോഷ്യളിസ്സം മാത്രം ........എല്ലാവരും ഇരകള്‍..
ഭാവിയും വര്തമാനമായി തുടങ്ങുമ്പോള്‍ എന്തിന് മടിക്കണം..
ഇവിടെ നമ്മളില്ല...!,ഞങ്ങളുമില്ല...!ഞാന്‍...മാത്രം..!
പൂജയ്ക്ക് എടുത്ത പൂക്കള്‍ എത്രയെത്ര ..
ദ്ദലങ്ങളെല്ലാം പാദ്ദതിലര്പിച്ചു.. വാടിക്കരിഞ്ഞെന്‍ മുന്നില്‍ കിടക്കുന്നു..
ഇതു സ്വാര്‍ഥ പൂജ തന്നെ..!,കോവിലും ദേവനും പൂജയും മന്ത്രവും എല്ലാം ഞാന്‍തന്നെ...
നമുക്കിടയില്‍ ...അദ്വൈതമില്ല.. അഹം മാത്രം ...അഹം മാത്രം...