സമയം ഏകദേശം 8 മണി ആയിക്കാണും .തെരുവുവിളക്കുകളുടെ
മഞ്ഞവെളിച്ചത്തിലൂടെ തളർന്ന ശരീരവും തുടുത്ത മൂക്കും ചുവന്നു
കലങ്ങിയ കണ്ണുകളുമായി ഒരു കൈയ്യിൽ ബാഗും മറു കൈയ്യിൽ
തൂവാലയുമയി പതുക്കെ നടന്നു നീങ്ങുകയാണ് . കലസ്സ്ലായ ജലദോഷവും
പനിയും . ഇത് മാറാൻ തുളസിയിലയും പനിക്കൂര്ക്കയിലയും ചേർത്ത് ഒരു
പ്രയോഗമുണ്ട്. ഇവ കൊണ്ട് ആവി പിടിക്കണം . പനി പമ്പ കടക്കും . പക്ഷെ
ഈ മദ്രാസ് പട്ടണത്തിൽ ഇതൊക്കെ ഈ സമയത്ത് എവിടുന്നു
കിട്ടാനാണ് ..അങ്ങനെ ചിന്തിച്ചു ക്ഷീണിതനായി നടക്കവേ വഴിയരികിൽ ഒരു
കോവിൽ കണ്ടു.സമീപത്തായി വിഗ്രഹത്തിൽ അർപ്പിക്കാനുള്ള മാലകൾ
വെച്ചിരിക്കുന്ന കട കണ്ടു .വിവിധതരം പൂക്കൾ കൊണ്ടുണ്ടാക്കിയ മാലകൾ
അടുക്കി വച്ചിരിക്കുന്നു ..ഇതാ ...ആ കൂട്ടത്തിൽ തുളസിമാലയും ...അവിടെ
ഒരു നിമിഷം ഞാൻ നിന്നു ..പിന്നെ
ചിന്തിച്ചു ....തുളസിമാല ....തുളസിയില...ജലദോഷം ...ആവി...
പിന്നെ ഒന്നും ചിന്തിച്ചില്ല....പൂക്കട നടത്തുന്ന സ്ത്രീയോട് ചോദിച്ചു ..
ഞാൻ: "..അമ്മാ ..ഇന്ത തുളസിമാലയ്ക്ക് വില എവലോ ?"....
സ്ത്രീ : "20 രുപ "....
എന്നും പറഞ്ഞു ഒരു കെ ട്ട് തുളസിമാല എനിക്ക് നേരെ നീട്ടി ..
ഞാൻ: "കൊഞ്ചം പോതും അമ്മാ ..."
സ്ത്രീ : "കൊഞ്ചമാ ....എന്നപ്പാ ഇത് ..കടവുൾക്ക് കൂടി കൊടുക്കമാട്ടിയാാ ..
ഞാൻ ഒന്നും മിണ്ടിയില്ല ...പെട്ടെന്ന് തന്നെ ആ മാല രണ്ടായി മുറിച്ചു പകുതി
ഒരു കവറിൽ ആക്കി തന്നിട്ട് അവർ പറഞ്ഞു
"10 രൂപ കൊടപ്പാ ..."
പിന്നെയും അവർ എന്തൊക്കെയോ തനിയെ പറയുന്നുണ്ടായിരുന്നു ...
ആ മാലയും മേടിച്ചു ഞാൻ വീണ്ടും നടന്നു...കോവിലിനു
മുന്പിലെത്തി തൊഴുതു....
ഞാൻ പ്രാർത്ഥിച്ചു .."ദൈവമേ മാല നിനക്കല്ല ..എനിക്കാണ് ..
പെട്ടെന്ന് എന്റെ പനി മാറനെ ദൈവമേ...."
ആ മുഖത്ത് ഒരു ചിരി വിടർന്നതുപോലെ....!