Wednesday, November 5, 2014

100 % വിജയം.

'കിസ്സ്‌ ഓഫ് ലവ് '  100 % വിജയമെന്ന്  സംഖാടകർ  ..

കുറിപ്പ്:  ഞങ്ങൾ പരീക്ഷ എഴുതി.. ഞങ്ങൾ തന്നെ  ഫലവും പ്രഖ്യാപിച്ചു ..

100 % വിജയം ..

Tuesday, September 24, 2013

തുളസിമാല

                   സമയം ഏകദേശം 8 മണി ആയിക്കാണും .തെരുവുവിളക്കുകളുടെ

മഞ്ഞവെളിച്ചത്തിലൂടെ തളർന്ന  ശരീരവും  തുടുത്ത മൂക്കും  ചുവന്നു

കലങ്ങിയ കണ്ണുകളുമായി  ഒരു കൈയ്യിൽ  ബാഗും  മറു കൈയ്യിൽ

തൂവാലയുമയി  പതുക്കെ  നടന്നു  നീങ്ങുകയാണ് . കലസ്സ്ലായ ജലദോഷവും

പനിയും . ഇത് മാറാൻ തുളസിയിലയും പനിക്കൂര്ക്കയിലയും ചേർത്ത് ഒരു

പ്രയോഗമുണ്ട്. ഇവ കൊണ്ട് ആവി പിടിക്കണം . പനി പമ്പ കടക്കും . പക്ഷെ

 ഈ മദ്രാസ് പട്ടണത്തിൽ ഇതൊക്കെ ഈ സമയത്ത് എവിടുന്നു

കിട്ടാനാണ്‌ ..അങ്ങനെ ചിന്തിച്ചു ക്ഷീണിതനായി നടക്കവേ  വഴിയരികിൽ  ഒരു

കോവിൽ കണ്ടു.സമീപത്തായി  വിഗ്രഹത്തിൽ അർപ്പിക്കാനുള്ള  മാലകൾ

വെച്ചിരിക്കുന്ന കട കണ്ടു .വിവിധതരം  പൂക്കൾ കൊണ്ടുണ്ടാക്കിയ മാലകൾ

 അടുക്കി വച്ചിരിക്കുന്നു  ..ഇതാ ...ആ കൂട്ടത്തിൽ തുളസിമാലയും ...അവിടെ

ഒരു നിമിഷം ഞാൻ നിന്നു ..പിന്നെ

ചിന്തിച്ചു ....തുളസിമാല ....തുളസിയില...ജലദോഷം ...ആവി...

പിന്നെ ഒന്നും ചിന്തിച്ചില്ല....പൂക്കട നടത്തുന്ന സ്ത്രീയോട് ചോദിച്ചു ..

ഞാൻ: "..അമ്മാ ..ഇന്ത തുളസിമാലയ്ക്ക് വില എവലോ ?"....

സ്ത്രീ  : "20 രുപ "....

എന്നും പറഞ്ഞു ഒരു കെ ട്ട് തുളസിമാല എനിക്ക് നേരെ നീട്ടി ..

ഞാൻ: "കൊഞ്ചം  പോതും അമ്മാ ..."

സ്ത്രീ : "കൊഞ്ചമാ ....എന്നപ്പാ ഇത് ..കടവുൾക്ക് കൂടി  കൊടുക്കമാട്ടിയാാ ..

ഞാൻ ഒന്നും മിണ്ടിയില്ല ...പെട്ടെന്ന് തന്നെ ആ മാല രണ്ടായി മുറിച്ചു പകുതി

ഒരു കവറിൽ ആക്കി തന്നിട്ട് അവർ പറഞ്ഞു

"10 രൂപ കൊടപ്പാ ..."

പിന്നെയും അവർ എന്തൊക്കെയോ തനിയെ പറയുന്നുണ്ടായിരുന്നു ...

ആ മാലയും മേടിച്ചു ഞാൻ  വീണ്ടും നടന്നു...കോവിലിനു

മുന്പിലെത്തി തൊഴുതു....

ഞാൻ പ്രാർത്ഥിച്ചു  .."ദൈവമേ മാല നിനക്കല്ല ..എനിക്കാണ് ..

പെട്ടെന്ന്  എന്റെ പനി  മാറനെ ദൈവമേ...."

ആ മുഖത്ത് ഒരു ചിരി വിടർന്നതുപോലെ....!



Sunday, May 12, 2013

അമ്മേ..അനുപമേ ...

 ഇപ്പോഴും ഓർമിക്കുന്നു  ആ ദിവസം.കാത്തിരുന്നു വരുന്ന വേനലവധിക്കാലം. പരീക്ഷയ്ക്കു പഠിക്കുമ്പോഴേ  ചിന്ത പലപ്പോഴും കളികളിൽ ചെന്ന് നില്ക്കും. അവധിക്കാലത്തെ പ്രധാന പരിപാടിയാണ് "അമ്മവീട്ടിൽ പോകൽ ".  അവിടെ പോയി  കളിച്ചുതിമിർത്ത് കുറച്ചുനാൾ  കഴിഞ്ഞ് മനസ്സില്ലാമനസ്സോടെ  മടങ്ങിവരവേ,,ഒരുപാടു കെഞ്ചി ചോദിച്ചതിനുശേഷം  കിട്ടിയ  'ബാലരമ '. (ആമുഖം ആവശ്യമില്ലാത്ത ബാലപ്രസിദ്ധീകരണം). വല്ലപ്പോഴും മാത്രം കിട്ടുന്ന അത് അത്യധികം  ആകാംക്ഷയോടെ തുറന്നുനോക്കി . ആദ്യപേജിൽ കൊടുത്തിരിയ്ക്കുന്നു  "ഇന്ന് മാതൃദിനം..മെയ്  മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്  "....... ..ചിത്രകഥകളുടെ കൌതുകങ്ങളിലേയ്ക്ക്‌ ചെന്നെത്താനുള്ള തിരക്കിൽ  അന്ന് ആ പേജ് പെട്ടെന്ന് മറിച്ചു . അതിനുശേഷം ഒരുപാട് വേനലവധിക്കാലങ്ങളും മെയ് മാസങ്ങളും കടന്നുപോയി .പഠനമൊക്കെ കഴിഞ്ഞു. ജീവിതം കരുപിടിയ്പ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ വേണ്ടിവന്ന ഒരു യാത്രയ്ക്കിടയിൽ വെറുതെ സോഷ്യൽ നെറ്റുവർക്കിങ്ങ് സൈറ്റ്  തുറന്നു തന്ന ജാലകത്തിൽ  ഇന്നു വീണ്ടും കണ്ടു..."ഇന്ന് മാതൃദിനം"..പിന്നെ അമ്മയുടെ മഹത്വത്തെക്കുറിച്ചുള്ള  വാക്കുകളും...ബസ്സ് ശാന്തമായി മുന്നോട്ടു നീങ്ങുന്നു.വെളിയിൽ  നന്നായി മഴ പെയ്യുന്നുണ്ട്. വേനലിന് അറുതി വരുത്തി പെയ്യുന്ന ആദ്യത്തെ മഴ..ഞാൻ എന്റെ അമ്മയെപ്പറ്റി ആലോചിച്ചു .പാവം .പക്ഷെ  ഇന്നും ഞാൻ അമ്മയോട് വഴക്കിട്ടതോർത്തു .ശ്ശോ ..കഷ്ടം .ങ്ഹാ ..അമ്മയോടല്ലേ ധൈര്യമായി വഴക്കിടാൻ പറ്റു ...ഞാനാലോചിച്ചു . ഈ ലോകത്തിൽ എത്രയോ ആൾക്കാരുണ്ട് അമ്മയുടെ സ്നേഹം കിട്ടാത്തവർ...ഒരിക്കൽ പോലും.. ഞാനെത്ര ഭാഗ്യവാനാണ്.അറിയാതെ പതുക്കെ  വിളിച്ചുപോയി..."അമ്മേ ...". പെട്ടെന്ന് തന്നെ മൊബൈല് എടുത്തു വീട്ടിലെ നമ്പർ  ഡയൽ ചെയ്തു ..ഫോണ്‍ എടുക്കാൻ താമസിച്ചപ്പോൾ അസ്വസ്ഥത ആയി ..ഒടുവിൽ 'ഹലോ' കേട്ടപോഴാണ്  ആശ്വാസമായത്.."മോനെ എന്തുണ്ട് ..." എന്ന ചോദ്യത്തിന് "ഒന്നുമില്ലമ്മെ ചുമ്മാ വിളിച്ചതാ,ഞാൻ പിന്നെ വിളിക്കാം"  എന്നും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു ...ഞാൻ ആലോചിച്ചു..ഇപ്പോൾ അമ്മെ.. എന്ന് വിളിച്ചാൽ  കേൾക്കാൻ അമ്മയുണ്ട്...അങ്ങനെ വിളികേൾക്കാൻ  അമ്മ  ഇല്ലാതാവുന്ന  അവസ്ഥ..ഹോ.. ചിന്തിക്കാൻ കൂടി വയ്യ ..അമ്മയെ   വിശേഷിപ്പിക്കാനായി  ഒരേയൊരു വിശേഷണമേ ഓര്‍ മ്മ  വന്നുള്ളൂ .."അമ്മെ ..അനുപമേ..."
അതെ !..'അമ്മയെ ഉപമിക്കനാവില്ല... ഒന്നിനോടും...

Wednesday, September 21, 2011

പൃഥിരാജ് ഇംഗ്ലീഷ്.. എന്ന 'പ്രിംഗ്ലിഷ്..'..

അടുത്തിടെയൊന്നും ഇങ്ങനെയോരാക്രമണം കണ്ടിട്ടില്ല ...പൃഥിരാജിനെ   പരിഹസിച്ചുകൊണ്ട് വന്‍തോതില്‍  SMS  കളും പോസ്ടിങ്ങുകളും പ്രവഹിക്കുകയാണ് ...' അഹങ്കാരത്തിന്‍റെ അംബാസിഡര്‍ '..എന്ന് പണ്ടേ ആളുകളെക്കൊണ്ട് പറയിച്ചു  അദ്ദേഹം. .. സപ്പോര്‍ട്ട് ചെയ്യാന്‍ ഭാര്യ സുപ്രിയയും കൂടെ എത്തിയപ്പോള്‍ രംഗം ഉഷാറായി,,.ആരെയും അറിയിക്കാതെ നടത്തിയ വിവാഹത്തിന് ശേഷം അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ എല്ലാവരും കാത്തിരിക്കവേ ആരും പ്രതീക്ഷിക്കാതെ സുപ്രിയ ഗോളടിച്ചു... 'സൌത്ത്ഇന്ത്യ യിലെ ഇംഗ്ലീഷ് അറിയാവുന്ന ഏക നടന്‍...' എന്ന് ഭാര്യ സുപ്രിയ പറഞ്ഞപ്പോള്‍ അത് ഇത്രത്തോളം എത്തുമെന്ന്പൃഥിരാജ് പോലും പ്രതീക്ഷിച്ചിരിക്കില്ല...അഹങ്കാരവും ജാടയും തരിമ്പും സഹിക്കാനാവാത്ത സാധാരണക്കാരെ  ഇത്രയും ചൊടിപ്പിച്ചത് അതാണ്‌...ബ്രിട്ടീഷ്‌ ഇംഗ്ലീഷ്..,അമേരിക്കന്‍ ഇംഗ്ലീഷ്....എന്നൊക്കെ കേട്ടിട്ടുള്ള നമുക്ക്  പുതിയൊരു ഇംഗ്ലീഷും കൂടി കിട്ടി...'പൃഥിരാജ് ഇംഗ്ലീഷ് എന്ന 'പ്രിംഗ്ലിഷ്'.......ഫലമോ..സര്‍ദാര്‍ജിയേയും ടിന്റുമോനെയും മറികടന്നു മണ്ടതരങ്ങളുടെതായ പുതിയൊരു വഴി തുറന്നു പൃഥിരാജ്  ഇംഗ്ലീഷ് inbox കള്‍ നിറച്ചു മുന്നേറുകയാണ്.......!ഉറുമിക്കും തടുക്കാനാവാതെ.. ..!

Monday, April 11, 2011

"അമ്മ അറിഞ്ഞാല്‍ ................

നമ്മുടെ ജീവിതത്തിലെ സന്നിഗ്ധഘട്ടങ്ങളില്‍.., ഓരോ കാര്യവും  ചെയ്യണോ വേണ്ടയോ എന്ന തീരുമാനം  എടുക്കേണ്ടി വരുമ്പോള്‍ ഒരു കാര്യം ഓര്‍മയില്‍ സൂക്ഷിക്കുക....
      'നാം ചെയ്യാന്‍ പോകുന്ന കാര്യം നമ്മുടെ അമ്മ അറിഞ്ഞാല്‍ അക്കാര്യം ചെയ്യാന്‍ അമ്മ സമ്മതിക്കുമോ ഇല്ലയോ എന്ന് ചിന്തിക്കുക...അമ്മ സമ്മതിക്കില്ല എന്ന് നമുക്ക് തോന്നിയാല്‍ ... ,ഉറപ്പിക്കാം ..നാം നടക്കാന്‍ തുടങ്ങിയത് തെറ്റിന്ടെ വഴിയിലൂടെ ആണ്..കാരണം ..,നാം ചെയ്യാന്‍ പോകുന്നത് തെറ്റാണ് എങ്കില്‍ക്കൂടി നമ്മുടെ മനസ്സ് പതുക്കെ പതുക്കെ അതിനു തയാറാകും ..പക്ഷെ അമ്മമനസ്സ് അതിനു സമ്മതിക്കില്ല.....

Thursday, March 17, 2011

ഇല കൊഴിഞ്ഞു ...

 
                                                                    തണ്ടിലൂടെ എത്തി അവസാനത്തെ ജലകണം..അതിനായി കാത്തുനില്‍ക്കാതെ ആരോടും പരിഭവമില്ലാതെ..,ഇല കൊഴിഞ്ഞു ...

Tuesday, March 8, 2011

.....കണ്ണുനീര്‍ പറയാത്ത കഥകള്‍ ............

എന്ടെ കണ്ണുനീരിനു അത്രയ്ക്ക് വേദനയുണ്ടായിരുന്നു .....അതില്‍ നിസ്സഹായതയുടെ ദൈന്യതയുണ്ടായിരുന്നു ..ഓര്‍മകളുടെ ചൂടുണ്ടായിരുന്നു.. ...നഷ്ടപെടലിന്ടെ വിങ്ങലുണ്ടായിരുന്നു.... വഞ്ചിക്കപെട്ടവന്ടെ ആത്മനൊമ്പരങ്ങള്‍ ഉണ്ടായിരുന്നു ...പറയാനാവാത്ത കഥകളുണ്ടായിരുന്നു...അവസാനം കണ്ണ്നീരുറഞ്ഞു നനുത്ത  ഉപ്പുതരികള്‍ ഉണ്ടായി..  അവ ഇനിയും  മരിച്ചിടാത്ത    എന്ടെകുഞ്ഞു പ്രതീക്ഷകളായിരുന്നു .........

Monday, February 7, 2011

സ്നേഹം ഒരു കണ്ണുനീര്‍ തുള്ളിയോളം ..............

ഞാന്‍ മരിച്ചാല്‍ നീ കരയുമോ?...ഒരു കണ്ണുനീര്‍ തുള്ളി പൊഴിക്കാനുള്ള സ്നേഹമെങ്കിലും നിനക്ക് എന്നോട് ഉണ്ടായിരുന്നോ? ...നിന്റെ കണ്ണ് നിറയാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെങ്ങിലും....

Monday, September 6, 2010

അമരസല്ലാപമേ... .

നമ്മുടെ എല്ലാ അവസ്ഥകളിലും കൂടെനില്‍ക്കാന്‍ ആരെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്....ആരുമുണ്ടാവില്ല എന്ന് മാത്രമല്ല ..നമ്മള്‍ പ്രതീക്ഷയര്‍പിച്ചവര്‍ നമ്മെ കൈവെടിയുകയും ചെയ്യും..നമുക്ക് അവര്‍ ജീവനായിരുന്നുവെങ്കിലും ‍അവര്‍ക്ക് നമ്മള്‍ ആരുമല്ലായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍,,നമ്മുടെ കുഞ്ഞു സന്തോഷങ്ങള്‍ പങ്കിടാന്പോലും ആരുമില്ലെന്ന് തോന്നുമ്പോള്‍ ,,,ജീവിതം തന്നെ മടുത്തുവെന്ന് തോന്നിതുടങ്ങുമ്പോള്‍,,, TRUST IN MUSIC... നമ്മുടെ എല്ലാ mood ലും നമ്മുടെ കൂടെ നില്ക്കാന്‍ കഴിയുന്ന ഒരപൂര്‍വ പ്രതിഭാസമാണ് സംഗീതം ....ആ  മാസ്മരികലോകത്തുകൂടി നമുക്കെത്രവെനമെങ്കിലും  സഞ്ചരിക്കാം....IT`S SURE THAT..WE DONT ENDS UP IN DARKNESS.........

Thursday, August 12, 2010

വലിയ സന്തോഷങ്ങല്‍ക്കുള്ളിലെ ചെറിയ കാരണങ്ങള്‍..

എന്നും പിണങ്ങാനും വഴക്കുകൂടാനും നമുക്കായിരം കാരണങ്ങള്‍ കാണും ..പക്ഷെ.. സന്തോഷിക്കാന്‍ അതിന്ടെ പത്തിലോന്നവസരങ്ങള്‍ പോലും  കിട്ടില്ല ...ഒന്നിച്ചു കിട്ടുന്ന കുഞ്ഞു കുഞ്ഞു നിമിഷങ്ങളെ സന്തോഷപ്രദ്ദമാക്കാനായാല്‍ പിന്നീടോര്‍ക്കുമ്പോള്‍ അതാവും നമുക്കുകിട്ടിയ  ഏറ്റവും വലിയ സന്തോഷങ്ങളിലോന്നായി തോന്നുക.. "there is no big reason behind happiness...but it is the collection of small reasons makes the Big Happiness..............."

Thursday, June 24, 2010

മനസ്സ്മൃതി

എന്ടെ മനസ്സ് നിറഞ്ഞു കവിയുകയായിരുന്നു  . പക്ഷെ.. അതിനെ.. കൈക്കുംബിളിലാക്കാന്‍  ആരുമില്ലായിരുന്നു.. അതിനെ ഒഴുകാനും  ആരും അനുവദിച്ചില്ല..അങ്ങനെ വിങ്ങിപൊട്ടി എന്ടെ മനസ്സ് മരിച്ചു ...മനസ്സ്മൃതി...

Tuesday, June 15, 2010

ഒരു തുല്ല് സര്‍ഗ ജലത്തിനായ്‌

വരള്‍ച്ച ബാധിച്ച മനസ്സ്...... ആയതിനാല്‍ എല്ലാം ഉണങ്ങിപോയി....

Friday, June 4, 2010

ഞാന് ഭ്രാന്തനാണോ?

ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല ...എന്നെ സ്രവിക്കുന്ന ഇരു ചെവികള്‍ക്കായി  ഞാന്‍  കൊതിച്ചു..പക്ഷെ കിട്ടിയില്ല..അപ്പോള്‍ ‍ഞാന്‍ എന്നോട് തന്നെ പറഞ്ഞുതുടങ്ങി....അതുകേട്ടു  അവരെന്നെ  ഭ്രാന്തനെന്നു  വിളിച്ചു......

Thursday, March 25, 2010

കയ്യക്ഷരം

കയ്യക്ഷരത്തിന്റെ വില എനിക്കിപ്പോഴാണ്‌ മനസിലായത്..അടുത്തിരുന്നു പരീക്ഷ എഴുതിയ കൂട്ടുകാരന്റെ കയ്യക്ഷരം വളരെ മോശം..ഒന്നും വായിക്കാനായില്ല ...ഒന്നും നോക്കി എഴുതാനും ആയില്ല...

ഒന്നാണ് നമ്മള്‍

എന്നിലെ എനിക്ക് നിന്നിലെ നിന്നില്‍ അലിയാന്‍ കൊതിയായി

Monday, November 30, 2009

ഞാന്‍....!ഞാന്‍...മാത്രം....!

"നീയേറെ സ്നേഹിക്കുന്നതാരെ...?"
അവളില്‍  നിന്നാ ചോദ്യമുയര്‍ന്നു ..
"നിന്നെത്തന്നെ "...
"ഈ കടലോളം...,ഈ മാനത്തോളം..
നിന്നെ ഞാന്‍ സ്നേഹിക്കുന്നു.."
പറഞ്ഞപ്പോള്‍ അതോര്തിരുന്നൊ ?അറിയില്ല ..

ഇലപൊഴിയും വാക്കുകളില്‍ ...
വെള്ളപേപ്പറില്‍ കോറിയിട്ട വരികളില്‍ ..
പുഞ്ചിരിയില്‍ എല്ലാം..എല്ലാം...
"എന്‍ സ്നേഹം പാരമ്യത്തില്‍ നിന്നിലുണ്ട്  "എന്ന് പറഞ്ഞു..
നീയില്ലാതെ എനിക്കൊരു ജീവിതവുമില്ല..
അവള്‍ അത് വിസ്സ്വസിച്ചുവോ അറിയില്ല..

കൂട്ടുകാരനോടും പറഞ്ഞു ..
"നിനക്കു വേണ്ടി മരിക്കാനും ഞാന്‍ തയാര്‍.."
ഒടുവില്‍....!കണ്മുന്നില്‍ കിടന്നവന്‍ പിടയവേ..
കേട്ടുവോ അവന്റെ ഹൃദയ മന്ത്രണം ....
ഇല്ല..!തനിക്കൊന്നുമില്ല...!
മുന്നില്‍ വിജയങ്ങള്‍ മാത്രം ....
ലക്ഷ്യവും മാര്‍ഗവും ...!അതിന് വേറെ വഴി..
മുപ്പതിലധികം വെള്ളി നാണയങ്ങള്‍   കുമിഞ്ഞു കൂടുന്നു...
അതെ...!വിജയം തുടങ്ങുന്നു...

ഒരു തുണ്ട് ഭൂമിക്കായ്‌ സഹോദരനെ..ഭൂമിക്കടിയിലാക്കും..
അവന് ആറടി മണ്ണ് മതി ..
മാതാപിതാക്കളെ വൃദ്ധ സ്സദ്ദനത്തിലാക്കുമ്പോള്‍ ..
അവര്‍ മനസിലാക്കുന്നു....
മകന്‍ വളര്‍ന്നിരിക്കുന്നു...
പ്രതീക്ഷയും കടന്ന് ..

ഈ വഴിയില്‍ തിരിഞ്ഞു നോട്ടമില്ല..തിരഞ്ഞുനടപ്പുമില്ല..
പിന്വിളികള്‍ക്ക് കാതോര്‍ക്കാറില്ല...
കാഴ്ച്ചയ്ക്കപ്പുരമെങ്ങിലും... കണ്ണുകള്‍ പലതും കാണാറില്ല ....

മുന്നില്‍ സോഷ്യളിസ്സം മാത്രം ........എല്ലാവരും ഇരകള്‍..

ഭാവിയും വര്തമാനമായി തുടങ്ങുമ്പോള്‍ എന്തിന് മടിക്കണം..

ഇവിടെ നമ്മളില്ല...!,ഞങ്ങളുമില്ല...!ഞാന്‍...മാത്രം..!



പൂജയ്ക്ക് എടുത്ത പൂക്കള്‍ എത്രയെത്ര ..

ദ്ദലങ്ങളെല്ലാം പാദ്ദതിലര്പിച്ചു.. വാടിക്കരിഞ്ഞെന്‍ മുന്നില്‍ കിടക്കുന്നു..

ഇതു സ്വാര്‍ഥ പൂജ തന്നെ..!,കോവിലും ദേവനും പൂജയും മന്ത്രവും എല്ലാം ഞാന്‍തന്നെ...



നമുക്കിടയില്‍ ...അദ്വൈതമില്ല.. അഹം മാത്രം ...അഹം മാത്രം...